സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

 
Kerala

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

രണ്ട് മാസത്തേക്ക് കൂടിയാണ് സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടിയിരിക്കുന്നത്

Aswin AM

കൊച്ചി: കാസർഗോഡ് കുമ്പള, മഞ്ചേശ്വരം, ഉപ്പള ഉപജില്ലകളിലെ എൽപി സ്കൂൾ വിദ‍്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിൽ വിവാദമായ ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.

കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ‍്യാപകനായ ഗുരു പ്രസാദ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് കൂടി സസ്പെൻഷനുള്ള സ്റ്റേ നീട്ടിയിരിക്കുന്നത്.

ബ്രിട്ടീഷുകാരിൽ നിന്നും ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര‍്യ സമരസേനാനി ആരാണെന്നായിരുന്നു വിവാദ ചോദ‍്യം. അധ‍്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ വി.ഡി. സവർക്കറെന്നായിരുന്നു ഉത്തരമായി രേഖപ്പെടുത്തിയിരുന്നത്.

അധ‍്യാപകന് സംഘപരിവാർ ബന്ധമുണ്ടെന്ന് ഇതിനു പിന്നാലെ ആരോപണം ഉയർന്നിരുന്നു. തുടർന്ന് പൊതുവിദ‍്യാഭ‍്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പൊതുവിദ‍്യാഭ‍്യാസ ഡയറക്റ്റർ അധ‍്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

ബിഹാർ പ്രളയം; മൂന്ന് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബിജെപി ദേശീയ അധ്യക്ഷൻ

നിഥാരി കൊലക്കേസ്; സുപ്രീം കോടതി വെറുതെ വിട്ടയാൾ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ