കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിലൂടെ നടന്ന റാലിയിൽ 38-ഓളം പേർ കണ്ണുമൂടിക്കെട്ടി കാറുകളും ബൈക്കുകളും ഓടിച്ചു.
കൊച്ചി: കേരള സ്കൂൾ ഓഫ് മെന്‍റലിസം ഇന്‍റർനാഷണലിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾ സംഘടിപ്പിച്ച 'Say No to Drugs' ലഹരിവിരുദ്ധ ബോധവത്കരണ റാലി കൊച്ചിയിൽ ശ്രദ്ധേയമായി. ഓപ്പറേഷൻ തൂഫാൻ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഈ വ്യത്യസ്തമായ അവബോധ ക്യാംപെയ്ൻ കൊച്ചി മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.
കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിലൂടെ നടന്ന റാലിയിൽ 38-ഓളം പേർ കണ്ണുമൂടിക്കെട്ടി കാറുകളും ബൈക്കുകളും ഓടിച്ച് ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിന് കൈമാറി. ഈ പരിപാടി ഒരു വേൾഡ് റെക്കോർഡ് പരിശ്രമം കൂടിയായിരുന്നു.
ചലച്ചിത്ര താരങ്ങളായ വിനു മോഹനും അനു മോഹനും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ഇരുവരും റാലിയുടെ ഭാഗമായിക്കൊണ്ട് കണ്ണു മൂടിക്കെട്ടി കാറും ബൈക്കും ഓടിച്ച് പരിപാടിക്ക് പിന്തുണ അറിയിച്ചു.
കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിലൂടെ നടന്ന റാലിയിൽ 38-ഓളം പേർ കണ്ണുമൂടിക്കെട്ടി കാറുകളും ബൈക്കുകളും ഓടിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യത്യസ്തമായ റാലി സംഘടിപ്പിച്ചത്.