"സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാക്കിസ്ഥാനിലേക്ക് പോകൂ"; വിവാദ പരാമർശവുമായി സ്കൂൾ ഉടമ

 
Kerala

"സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാക്കിസ്ഥാനിലേക്ക് പോകൂ"; വിവാദ പരാമർശവുമായി സ്കൂൾ ഉടമ

തൃശൂർ മാളയിലെ ഇന്‍റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ് ആണ് വിവാദ പരാമർശം നടത്തിയത്

Namitha Mohanan

തൃശൂർ: തൃശൂർ മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ. മാളയിലെ ഇന്‍റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ് ആണ് വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചത്.

സ്കൂളിലെ ആഘോഷ ചടങ്ങിൽ പങ്കെടുക്കാത്തവരെ ക്ലാസിൽ കയറ്റില്ലെന്നും അവധി ദിനം സ്കൂളിലെത്താത്തവർ വിശദീകരണം നൽകണമെന്നും സന്ദേശത്തിൽ പറയുന്നു. എല്ലാത്തിനും സ്വാതന്ത്ര്യം വേണം എന്നാൽ സ്വാതന്ത്ര്യദിനത്തിൽ കുട്ടികളെ വീട്ടിലിരുത്തുകയാണെന്നും കുട്ടികൾ ധിക്കാരികളായി മാറുന്നത് ഇതെല്ലാം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

Get updates on WhatsApp

"എല്ലാ റൂട്ടിലും ബസ് ഓടുന്നുണ്ട്. പകുതിയിലേറെ രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് വിട്ടിട്ടില്ല. അവരെ ക്ലാസിൽ കയറ്റില്ല. അവർ നേരിട്ട് വന്ന് വിശദീകരണം നൽകണം. മോശമായ ഏർപ്പാടാണ്. രാജ്യത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വീട്ടിലിരിക്കുന്നത് മോശമാണ്. അവരൊക്കെ പാക്കിസ്ഥാനിലേക്ക് പോകേണ്ടതാണ്. ഇവിടെ ജീവിക്കാൻ അർഹതപ്പെട്ടവരല്ല അവർ. എല്ലാത്തിനും സ്വാതന്ത്ര്യം വേണം. എന്നാൽ രാജ്യത്തെ ബഹുമാനമില്ലാതെയാണ് കുട്ടികളെ വളർത്തുന്നത്. കുട്ടികൾ ധിക്കാരികളായി തീരുന്നത് ഇതുകൊണ്ടാണ്" എന്നുമാണ് സ്‌കൂൾ ഉടമയുടെ സന്ദേശത്തിലുള്ളത്.