പ്രതീകാത്മക ചിത്രം

 

പ്രതീകാത്മക ചിത്രം - File

Kerala

സെൽഫി എടുക്കുന്നതിനിടെ സ്കൂൾ വിദ്യാർഥി ട്രെയ്ൻ തട്ടി മരിച്ചു

തലശേരി ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിയാണ് ഇടിച്ചത്.

Sarath Nath MS

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. ഇരിങ്ങൽ കുഞ്ഞാലിമരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.

തലശേരി ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിയാണ് ഇടിച്ചത്. സംഭവസമയം അഭിനവിനൊപ്പം മറ്റു മൂന്നു കുട്ടികൾ കൂടിയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്കൊപ്പം സെൽഫ് എടുക്കവേ അതിവേഗത്തിലെത്തിയ ട്രെയ്ൻ അഭിനവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"