വയോധികയുടെ വയറ്റിൽ കത്രിക

 
Kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 2 പേർക്ക് സസ്പെൻഷൻ

ആലപ്പുഴ മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

Namitha Mohanan

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ 2 പേർക്ക് സസ്പെൻഷൻ. ഡോ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

2021 മേയിലാണ് പുന്നപ്ര സ്വദേശിനി ഉഷ തോമസിന്‍റെ വയറ്റിലെ മുഴ വണ്ടാനം മെഡിക്കൽ കോളെജിൽ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം നാളിതുവരെ കടുത്ത വേദനയാണ് ഇവർ അനുഭവിച്ചത്. അടുത്തുള്ള ക്ലിനിക്കിൽ പോയി വേദനസംഹാരി കഴിക്കുകയായിരുന്നു പതിവ്. കഴിഞ്ഞദിവസം വയറുവേദന കൂടുകയും മൂത്രത്തിലൂടെ രക്തം വരുകയും ചെയ്തു. തുടർന്ന് സ്കാനിങ് നടത്തുകയായിരുന്നു.അപ്പോഴാണ് കത്രിക കണ്ടെത്തിയത്.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു