ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി, തിരുവനന്തപുരത്ത് രണ്ടുപേർ അറസ്റ്റിൽ

 
Kerala

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി, തിരുവനന്തപുരത്ത് രണ്ടുപേർ അറസ്റ്റിൽ

ബാലരാമപുരത്തെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു ഉപരാഷ്ട്രപതി

Manju Soman

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടുപേർ അറസ്റ്റിൽ. വള്ളക്കടവ് സ്വദേശികളായ അഷ്കർ, നാദിർഷ എന്നവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കോവളത്തുവച്ചാണ് വൻ സുരക്ഷാ വീഴ്ചയുണ്ടായത്.

ബാലരാമപുരത്തെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു ഉപരാഷ്ട്രപതി. തിരുവല്ലം ഭാഗത്തുനിന്ന് വന്ന ബൈക്ക് വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് കോവളം ജംക്ഷനിൽ വച്ച് വണ്ടി തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കാഞ്ഞിരംകുളത്തുവച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

സാമ്പത്തിക ക്രമക്കേട്; ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി

കണ്ണൂർ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; സംഭവം കൊല്ലത്ത്