സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടാൻ കെഎസ്ഇബി
Representative image
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ഇബി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി. അധിക വൈദ്യുതി ലഭ്യമാക്കാൻ തിങ്കളാഴ്ച ബോർഡ് ഡയറക്റ്റർമാർ ഉത്തരേന്ത്യയിലേക്ക് തിരിക്കും.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഇദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തും. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം.
ഞായറാഴ്ച രാവിലെ ചേർന്ന ഉന്നതതലയോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്‍റെ നീക്കം.