സംവിധായകന്‍ രഞ്ജിത്ത്‌

 
Kerala

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തിനെതിരേ കുറ്റപത്രം 21ന് നല്‍കും

ഓണ്‍ലൈനായാണ് കുറ്റപത്രം സമര്‍പ്പിക്കുക. രജ്ഞിത്ത് കുറ്റക്കാരനാണെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍.

Sarath Nath MS

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ ജൂണ്‍ 21ന് കുറ്റപത്രം സമര്‍പ്പിക്കും. ഓണ്‍ലൈനായാണ് കുറ്റപത്രം സമര്‍പ്പിക്കുക. രജ്ഞിത്ത് കുറ്റക്കാരനാണെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍.

ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസ് എടുത്തത്. കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് പുറത്തിറങ്ങി. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷണം നടത്തിയത്. രഞ്ജിത്ത് കുറ്റക്കാരനാണെന്നതിനു തെളിവുകള്‍ ഉണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ