കൊല്ലത്ത് പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിന ഫ്ലക്സ് ബോർഡ് വലിച്ച് കീറി എസ്എഫ്ഐ പ്രവർത്തകൻ

 
Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിന ഫ്ലക്സ് വലിച്ച് കീറി എസ്എഫ്ഐ പ്രവർത്തകൻ

ഫ്ലക്സ് വലിച്ച് കീറിയതിനു പിന്നാലെ കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ? എന്ന് ചോദിക്കുന്നത് വീഡിയോയിൽ കേൾ‌ക്കാം

Namitha Mohanan

കൊല്ലം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിന ഫ്ലക്സ് ബോർഡ് വലിച്ചു കീറി എസ്എഫ്ഐ പ്രവർത്തകർ. കൊല്ലം എസ്എൻ കോളെജിൽ നിന്ന് ആരംഭിച്ച മാർച്ചിനിടെയാണ് സംഭവം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിന് പ്രതിഷേധിച്ചാണ് കൊല്ലത്തും മാർച്ച് നടത്തിയത്. ഫ്ലക്സ് വലിച്ച് കീറിയതിനു പിന്നാലെ കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ? എന്ന് ചോദിക്കുന്നത് വീഡിയോയിലൂടെ കേൾ‌ക്കാം.

ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിനു പിന്നാലെ മറ്റ് ചില പ്രവർത്തകരെത്തി ഫ്ലക്സ് അവശിഷ്ടങ്ങൾ തൊട്ടടുത്ത കുഴിയിലേക്ക് കളഞ്ഞിരുന്നു. കോടിയേരി ബാലകൃഷ്ണന്‍റെ നാലാം ഓർമദിനമാണ് വ്യാഴാഴ്ച.