കേരള ഹൈക്കോടതി

 

file photo

Kerala

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; വിദ‍്യാർഥികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

17 വിദ‍്യാർഥികളുടെ അറസ്റ്റാണ് രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതി തടഞ്ഞത്

Aswin AM

കൊച്ചി: കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത വിദ‍്യാർഥികൾക്കെതിരായ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. 17 വിദ‍്യാർഥികളുടെ അറസ്റ്റാണ് രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതി തടഞ്ഞത്.

എസ്എഫ്ഐ പ്രവർത്തകരായ വിദ‍്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടിയെടുത്തത്. ഓഗസ്റ്റ് 13ന് ക‍്യംപസിൽ നടന്ന സംഭവത്തെത്തുടർന്ന് ആദ‍്യമെടുത്ത കേസിൽ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നാണ് വിദ‍്യാർഥികൾ പറയുന്നത്.

എന്നാൽ മൂന്ന് ദിവസങ്ങൾക്കു ശേഷം വിഷയത്തിൽ വിസി സിസ തോമസിന്‍റെ പരാതിയിൽ വീണ്ടും എഫ്ഐആർ‌ രജിസ്റ്റർ ചെയ്തത് നിയമപരമല്ലെന്നാണ് വിദ‍്യാർഥികൾ ഹർജിയിൽ ഉന്നയിച്ചു. വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നത് തെറ്റാണെന്ന് തെളിയിക്കാനുള്ള ദൃശ‍്യങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

സർവകലാശാലയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവൃത്തിച്ചെന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ 16 വിദ‍്യാർഥികളെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് വിതരണം അടക്കം 18 ആവശ‍്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വിദ‍്യാർഥികൾ സമരം നടത്തിയിരുന്നത്.

എന്തിന് സുകുമാരക്കുറുപ്പാക്കി? പിന്നിൽ‌ ഗൂഢാലോചന; പ്രതികരണവുമായി ദാമോദര മേനോൻ

പൊതുസ്ഥലങ്ങളെല്ലാം പൂർണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ

കാന്തപുരത്തിനെതിരായ പോസ്റ്റ് മുങ്ങി; മുക്കിയതല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

റിങ്കു സിങ്ങിന് ഇന്ത‍്യൻ ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത് നിർഭാഗ‍്യകരം, കുൽദീപ് യാദവിനെ ഒഴിവാക്കിയത് കാരണമില്ലാതെ: വസീം ജാഫർ

സഞ്ജുവിന്‍റെ കരിയറിൽ പുതിയ ട്വിസ്റ്റ്; ഇനി ഇംപാക്റ്റ് സബ് ആകില്ലെന്ന് ധോണി