ഷാർജയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുന്ന ഷാഫി പറമ്പിൽ എംപി.

 

MV

Kerala

പത്മജയുടെ കോൺഗ്രസ് പുനഃപ്രവേശനം ഹൈക്കമാൻഡ് തീരുമാനിക്കും: ഷാഫി പറമ്പിൽ

"പാർട്ടി മറന്നിട്ടില്ല, മറന്നത് പത്മജയാണ്"; ഷാർജയിൽ ഷാഫി; പ്രവാസി ഇൻഷുറൻസ്, വിമാന നിരക്ക് വിഷയങ്ങളും

UAE Correspondent

കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിൽ ഷാർജയിൽ പറഞ്ഞു: പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തിൽ അന്തിമ തീരുമാനം എഐസിസിയുടേതാണ്, ആർക്കും ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല. കെപിസിസി പ്രസിഡന്റ് അവരെ സ്വാഗതം ചെയ്തത് "ലീഡറുടെ മകൾ" എന്ന പരിഗണനയിലാണെന്നും പാർട്ടി അവരെ മറന്നിട്ടില്ലെന്നും, പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും ശരിയാണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. നവംബർ 19-ന് ബിജെപി വിട്ട പത്മജ കോൺഗ്രസിലേക്കുള്ള മടക്കം ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രവാസി ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും വിമാന നിരക്ക് കുറയ്ക്കാനുള്ള ശ്രമം തുടരുമെന്നും ഷാഫി പറഞ്ഞു.

ഷാർജ: ബിജെപിയിൽ നിന്നു രാജിവച്ച പത്മജ വേണുഗോപാലിന്‍റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം എഐസിസിയുടേതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംപി. ഇക്കാര്യത്തിൽ ഏകപക്ഷീയമായി ആർക്കും തീരുമാനം എടുക്കാൻ കഴിയില്ല. എഐസിസിയുടെ അംഗീകാരത്തോടെയല്ലാതെ അവർക്കു പാർട്ടിയിൽ മടങ്ങിവരാൻ കഴിയില്ലെന്നും ഷാഫി വ്യക്തമാക്കി.

കെപിസിസി പ്രസിഡന്‍റ് അവരെ സ്വാഗതം ചെയ്തത് ലീഡറുടെ മകൾ എന്ന പരിഗണനയിലാണെന്നും ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു പ്രതികരിക്കവേ ഷാഫി വിശദീകരിച്ചു.

ലീഡറുടെ മകൾക്ക് എല്ലാ ബഹുമാനവും പരിഗണനയും പാർട്ടി നൽകിയിട്ടുണ്ട്, പാർട്ടി ഒരിക്കലും അവരെ മറന്നിട്ടില്ല. മറന്നതു പത്മജ വേണുഗോപാലാണ്. പാർട്ടിയെ മറന്നപ്പോൾ പറഞ്ഞതും ചെയ്തതുമായിട്ടുള്ള കാര്യങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. പറഞ്ഞതും പ്രവർത്തിച്ചതുമൊക്കെ ശരിയാണോ എന്ന് പത്മജ തീരുമാനിക്കട്ടേയെന്നും ഷാഫി പറഞ്ഞു.

സംസ്ഥാന ഭരണത്തെക്കുറിച്ച് എഐസിസി നേതൃത്വത്തിനു പരാതി നൽകിയോ എന്നതിൽ പ്രതികരിക്കാൻ ഷാഫി തയാറായില്ല. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പത്രസമ്മേളനം നടത്തി പറയുന്നതു തന്‍റെ രീതിയില്ലെന്നു ഷാഫി പറഞ്ഞു. പ്രവാസി ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. ആളുകൾ അനുഭവിക്കുന്ന പ്രയാസം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പദ്ധതിയുടെ ഗുണം പ്രവാസികൾക്കു പരമാവധി ലഭിക്കുന്ന വിധത്തിലുള്ള പ്രായോഗിക നടപടികളാണ് സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാന യാത്രാനിരക്ക് ഉയർന്നതാണെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് എതിരഭിപ്രായം ഇല്ലെങ്കിലും അതിനു പരിഹാരം കാണാൻ മാത്രം കഴിയുന്നില്ല. വിമാനിരക്കിന്‍റെ പ്രശ്നം ഇപ്പോൾ പ്രവാസികൾ മാത്രമല്ല, നാട്ടിലുള്ളവരും അനുഭവിക്കുകയാണ്. നിരക്ക് കുറയ്ക്കാനുള്ള തന്‍റെ പരിശ്രമം തുടരുമെന്നും ഷാഫി പറഞ്ഞു.

KPCC working president and MP Shafi Parambil said in Sharjah that the final decision on Padmaja Venugopal's return to the Congress rests with the AICC and no one can decide unilaterally. He said the KPCC president had welcomed her out of regard for her being "the Leader's daughter", that the party never forgot her, and that she should decide whether what she said and did while leaving was right. Padmaja quit the BJP on November 19 and has not formally announced her return. Shafi also said the government is sincerely trying to reduce the expatriate insurance premium and that he will continue efforts to bring down airfares.