ഇരിങ്ങാലക്കുടയിൽ ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ തട്ടിപ്പ്; 32 നിക്ഷേപകർ പരാതി നൽകി file
Kerala

ഇരിങ്ങാലക്കുടയിൽ ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ തട്ടിപ്പ്; 32 നിക്ഷേപകർ പരാതി നൽകി

ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ 150 കോടി രൂപ തട്ടിയതായാണ് പരാതി

Aswin AM

തൃശൂർ: ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്. ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ 150 കോടി രൂപ തട്ടിയതായാണ് പരാതി. ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി. ബാബുവും രണ്ടു സഹോദരങ്ങളുമാണ് തട്ടിപ്പ് നടത്തിയത്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

സംഭവത്തിന് ശേഷം രണ്ട് സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ബില‍്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ