Kerala

ട്രെയ്ൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

കോഴിക്കോട് : ട്രെയ്ൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. സെയ്ഫിയുമായി വന്ന വാഹനം കണ്ണൂർ കാടാച്ചറയിൽ വച്ചു പഞ്ചറായിരുന്നു. ഒരു മണിക്കൂറോളം റോഡിൽ കിടന്നതിനു ശേഷം സ്വകാര്യ വാഹനത്തിലാണു കോഴിക്കോടെത്തിച്ചത്. മാലൂർക്കുന്നിലെ പൊലീസ് ക്യാംപിലേക്കാണു പ്രതിയെ എത്തിച്ചിരിക്കുന്നത്. മെഡിക്കൽ പരിശോധനകൾക്കു ശേഷം ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

ഡൽഹി സ്വദേശിയായ സെയ്ഫിയെ മഹാരാഷ്ട്ര എടിഎസാണ് ബുധനാഴ്ച പുലർച്ചെ രത്നഗിരിയിൽ വച്ചു പിടികൂടിയത്. എലത്തൂർ ട്രെയിൻ തീവയ്പിന് പിന്നാലെ തന്നെ ഷാരൂഖ് സെയ്ഫി കേരളം വിട്ടതായി മഹാരാഷ്ട്ര എടിഎസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും എടിഎസ് അറിയിച്ചു.

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്

സ്ത്രീവിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരെ കുത്തിക്കൊന്നു, 3 പേർക്കു പരുക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു