ഷിബു ബേബി ജോൺ

 

file image

Kerala

ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബി ജോൺ രാജിവച്ചു

ചവറയിലാകും ഷിബു ബേബി ജോൺ സ്ഥാനാർഥിയാവുക

Namitha Mohanan

കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച് ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസിലാണ് പകരം ചുമതല.

ചവറയിലാകും ഷിബു ബേബി ജോൺ സ്ഥാനാർഥിയാവുക. മുൻപ് 2 തവണയും ഇതേ മണ്ഡലത്തിൽ നിന്ന് ഷിബു ബേബി ജോൺ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ആർഎസ്പി സ്ഥാനാർഥി നിർണയത്തിൽ സീറ്റുകൾ വച്ചു മാറുന്നതിൽ പ്രതിപക്ഷ നേതാവ് സതീശനുമായി തിങ്കളാഴ്ച ഇടുക്കിയിൽ വച്ച് ചർച്ച നടക്കും. മണ്ഡലം കമ്മിറ്റികൾ 24ന് ചേരും.

ഇടുക്കിയിൽ ആർഎസ്പിയുടെ മറ്റൊരു സീറ്റായ ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്. കാർത്തിക് പ്രേമചന്ദ്രൻ, സജി ഡി. ആനന്ദ് എന്നിവരാണ് പരിഗണനയിൽ.

മഴയിൽ മുങ്ങി ഒഡീശ; പ്രളയം ബാധിച്ചത് ഒരു ലക്ഷം പേരെ

''ജഡ്ജിമാർ ആരാണ് അത് തീരുമാനിക്കാൻ''; സ്കൂളിൽ ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളിയതിൽ വിമർശനവുമായി ഒവൈസി

മോഹൻ ഭാഗവതിന്‍റെ ന്യൂയോർക്ക് റാലി: എതിർപ്പുണ്ടെങ്കിലും തടയാനാവില്ലെന്ന് മേയർ മംദാനി

സിജെപിയുടെ ഇന്ത്യാ ഗേറ്റ് മാർച്ചിന് അനുമതി തേടിയിട്ടില്ല; വേദി മാറ്റാൻ സമ്മർദം ചെലുത്തുമെന്നു ഡൽഹി പൊലീസ്

ഇറാൻ ഉപരോധം: 4 ഇന്ത്യൻ കമ്പനികൾക്കും 3 ഇന്ത്യക്കാർക്കും യുഎസ് വിലക്ക്