ഷിബു മീരാൻ
തിരുവനന്തപുരം: അഡ്വ. ഷിബു മീരാനെ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ ചേർന്ന മുസ്‌ലിം ലീഗ് ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം.
നിലവിൽ ജനറൽ സെക്രട്ടറിയായ ടി.പി. അഷ്‌റഫലി കൊണ്ടോട്ടി എംഎൽഎ ആയതിനെ തുടർന്നാണ് പദവിയൊഴിഞ്ഞത്. തുടർന്നാണ് പുതിയ നിയമനം. നിലവിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാണ് ഷിബു മീരാൻ.