മലപ്പുറത്ത് 4 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ‍്യനില തൃപ്തികരമെന്ന് അധികൃതർ

 

പ്രതീകാത്മക ചിത്രം

Kerala

മലപ്പുറത്ത് 4 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ‍്യനില തൃപ്തികരമെന്ന് അധികൃതർ

ഇതോടെ ഈ മാസം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു

Aswin AM

മലപ്പുറം: മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് 4 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. പെരിന്തൽമണ്ണയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.

ആരോഗ‍്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ‍്യക്തമാക്കി. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനു വേണ്ടി ആരോഗ‍്യവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നേരത്തെ പെരിന്തൽമണ്ണയിലെ എളങ്കുളം പഞ്ചായത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്.