V Sivankutty and Sunny Joseph

 
Kerala

"പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും.., ബിസ്മയത്തിന്‍റെ അതിതീവ്ര നാളുകൾ"; സർക്കാരിനെ പരിഹസിച്ച് ശിവൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്രനാൾകൂടി തുടരുമെന്ന് അറിയില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പരിഹാസം

Namitha Mohanan

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെ പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി രംഗത്ത്. "പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും... ബിസ്മയത്തിന്‍റെ അതിതീവ്ര നാളുകൾ..." എന്നാണ് ശിവൻകുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതലാണെന്നും നിയന്ത്രണം എത്രനാൾകൂടി തുടരുമെന്ന് അറിയില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പരിഹാസം. പോസ്റ്റിന് താഴെ ശിവൻകുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് വരുന്നത്.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി