ഷുഹൈബ്
file image
കൊച്ചി: ഷുഹൈബ് വധക്കേസിന്‍റെ വിചാരണ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. തലശേരി കോടതിയിൽ നിന്ന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണ ലഭിക്കില്ലെന്ന് കാട്ടിയായിരുന്നു പ്രതികളുടെ ഹർജി.
നിലവിൽ വിചാരണ കോടതിയിൽ തന്നെ വിചാരണ നടക്കട്ടെയെന്ന് പറഞ്ഞ കോടതി സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ പ്രതിഭാഗത്തിന് പൂർണ സ്വാതന്ത്യ്രം നൽകാനും നിർദേശിച്ചു.
പ്രതിഭാഗം അഭിഭാഷകർ കോടതിയോട് പൂർണമായും സഹകരിക്കണമെന്നും അനാവശ്യ തടസങ്ങളോ വിചാരണ നീട്ടിവയ്ക്കൽ നടപടികളോ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ ഒട്ടേറെ സാക്ഷികളുള്ളതിനാലാസ്റ്റ് വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശിച്ചത്.