സിസ്റ്റർ അൻസ ജീസ്

 
Kerala

സുവർണ ജൂബിലി ആഘോഷിച്ച് സിസ്റ്റർ അൻസ ജീസ് എഫ് സി സി

കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിൽവി സേവ്യർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.

Local Desk

കുഴൂർ: സുവർണ ജൂബിലി ആഘോഷിച്ച് കുഴൂർ തുമ്പരശേരി കൊടിയൻ കുടുംബാംഗം സിസ്റ്റർ അൻസ ജീസ് എഫ് സി സി. പരേതരായ കൊടിയൻ ‌ഔസേഫ്- അന്നം ദമ്പതികളുടെ മകളും പരേതനായ ഫാ.പോൾ കൊടിയന്‍റെ സഹോദര പുത്രിയുമാണ്. 1974ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ അംഗമായ സിസ്റ്റർ അൻസ 1977ൽ ആദ്യവ്രതം സ്വീകരിച്ചു. 1978 മുതൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ മിഷണറിയായി പ്രവർത്തിച്ചു. അതോടൊപ്പം തന്നെ പഠനവും മുന്നോട്ടു കൊണ്ടു പോയി. എംഎ, ബിഎഡ്, ഫിലോസഫി, തിയോളജി, ഫോർമേറ്റേഴ്സ് ട്രെയിനിങ്, കൗൺസിലിങ്, സ്റ്റുഡന്‍റ്സ് സൈക്കോളജി, സ്പിരിച്വൽ ഡയറക്ഷൻ എന്നിവയിൽ ഉന്നത വിജയവും കരസ്ഥമാക്കി. തുടർന്ന് ഉത്തരേന്ത്യയിലെ വിവിധ സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ചു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ പദവികളും വഹിച്ചു. നിലവിൽ ഉത്തർപ്രദേശിലെ ബാഗ്ബത്ത് ക്രിസ്തുജ്യോതി കോൺവന്‍റ് സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി സേവനം തുടരുന്നു.

ആദ്യകാലത്ത് താൻ പഠിപ്പിച്ച വിദ്യാർഥികളുടെ മക്കളെയും പഠിപ്പിക്കാനുള്ള ഭാഗ്യം സിസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്. രോഗികളെയും പാവപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും സഹായിക്കുന്നതിൽ സിസ്റ്റർ എപ്പോഴും ശ്രദ്ധ നൽകാറുണ്ട്. തുമ്പരശേരി സെന്‍റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ ഞായറാഴ്ച സിസ്റ്ററുടെ ഗോൾഡൻ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം അനുമോദനച്ചടങ്ങിൽ തുമ്പരശേരി ഇടവക വികാരി ഫാദർ ലിജോ മണിമലകുന്നേൽ അധ്യക്ഷത വഹിച്ചു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിൽവി സേവ്യർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.

സ്നേഹഗിരി സൊസൈറ്റി ഡയറക്റ്ററും വികാരിയുമായ ഫാ. ആന്‍റണി വേലത്തിപ്പറമ്പിൽ, സേവനഗിരി സൊസൈറ്റി ഡയറക്റ്റർ ഫാ. ലിന്‍റോ മാടമ്പി , ഫാ. ലിൻസ് മേലെപ്പുറം , ഫാ. ഫെബിൻ കൊടിയൻ, തുമ്പരശേരി ഹോളി ഫാമിലി കോൺവന്‍റ് സുപ്പീരിയർ സിസ്റ്റർ ആൽഫിൻ, മൂഞ്ഞേലി കോൺവന്‍റ് സുപ്പീരിയർ സിസ്റ്റർ ആനീസ്, പോൾ ചക്യേത്ത്, ജോസ് ആട്ടോക്കാരൻ, സിഎ ജോബി ചാതേലി എന്നിവർ ആശംസകൾ നേർന്നു. റിട്ട. കെഎസ്ഇബി അസി. എൻജിനീയർ ദേവസി കൊടിയൻ സ്വാഗതവും മെട്രൊവാർത്ത ജനറൽ മാനേജർ പോളി കൊടിയൻ നന്ദിയും പറഞ്ഞു. സുവർണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി തുമ്പരശേരി ഇടവക മതബോധന യൂണിറ്റിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് പ്രധാന അധ്യാപകൻ ബിനോയ് വെമ്പിലും മറ്റ് അധ്യാപകരും നേത‌‌ൃത്വം നൽകി.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

"പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും വേദനിപ്പിച്ചു"; കോൺഗ്രസ് നേതൃത്വത്തിനെതിരേ അൻവർ

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ