നിർമല സീതാരാമൻ

 
Kerala

ചെറുകിട വ്യാപാരികൾക്ക് നിരാശ: രാജു അപ്സര

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പുരോഗതിക്കുവേണ്ട യാതൊരു വൻകിട പദ്ധതികളും പ്രഖ്യാപിച്ചില്ലെന്നും രാജു അപ്സര കൂട്ടിച്ചേർത്തു.

MV Desk

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ അപ്പാടെ അവഗണിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര. സ്വദേശി, വിദേശ കുത്തകകളിൽ നിന്ന് രാജ്യത്തെ പരമ്പരാഗത വ്യാപാര മേഖലയെ സംരഷിക്കുന്നതിനുവേണ്ട യാതൊരു നിർദേശവും ബജറ്റ് മുന്നോട്ടുവെച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

"വ്യാപാരവും ബഹുരാഷ്ട്ര സഹകരണവും വലിയ വെല്ലുവിളികൾ നേരിടുകയും വിഭവങ്ങളിലേക്കും വിതരണ ശൃംഖലകളിലേക്കും പ്രവേശനം തടസപ്പെടുകയും ചെയ്യുന്ന ആഗോള സാഹചര്യത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് ' ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്‍റെ ആദ്യഭാഗത്തു പരാമർശിച്ചിരുന്നു.

എങ്കിലും ഇതിനെ നേരിടാനുള്ള ഫലപ്രദമായ നിർദേശങ്ങൾ ബജറ്റിലില്ല. ഓൺലൈൻ വ്യാപാരത്തെയും ബഹുരാഷ്ട്ര കുത്തകകളെയും നിയന്ത്രിക്കാനുള്ള നിർദേശങ്ങൾക്ക് പകരം കോർപ്പറേറ്റുകളെ തലോടുന്ന സമീപനമാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പുരോഗതിക്കുവേണ്ട യാതൊരു വൻകിട പദ്ധതികളും പ്രഖ്യാപിച്ചില്ലെന്നും രാജു അപ്സര കൂട്ടിച്ചേർത്തു.

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചു; തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും ക്രൂരമായി കൊന്നു