"മൊമെന്‍റോയോ പൊന്നാടയോ ബൊക്കെയോ ഒന്നും വേണ്ട, പുസ്തകം തന്നാൽ മതി, വായിക്കാം"; നിർദേശവുമായി രമേഷ് പിഷാരടി

 
Kerala

"മൊമെന്‍റോ, പൊന്നാട, ബൊക്കെ... ഒന്നും വേണ്ട, പുസ്തകം തന്നാൽ മതി, വായിക്കാം"; നിർദേശവുമായി രമേഷ് പിഷാരടി

"ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളിൽ എങ്കിലും MLA എന്ന നിലയിൽ പങ്കെടുക്കുന്നുണ്ട്"

Namitha Mohanan

പാലക്കാട്: വായനാദിനത്തോടനുബന്ധിച്ച് പുതിയ തീരുമാനം പ്രഖ്യാപിച്ച് പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി. പൊതുപരിപാടികളിൽ മൊമന്‍റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കണമെന്നും പകരം പുസ്തകങ്ങൾ നൽകാമെന്നുമാണ് രമേഷ് പിഷാരടി പറയുന്നത്. ഫെയ്സ് ബുക്കിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

പുതിയ തീരുമാനം ✍️

മെമെന്‍റോ, പൊന്നാടാ, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം..

ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളിൽ എങ്കിലും MLA എന്ന നിലയിൽ പങ്കെടുക്കുന്നുണ്ട്.

🏆🌹🎗ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേർന്നോ ലഭിക്കും

ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കും

എനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകർക്ക് ഒഴിവാക്കാം....ഒഴിവാക്കണം 🫡

അതൊരു സ്നേഹമാണെന്ന് അറിയാം 💕

അഥവാ നിർബന്ധമെങ്കിൽ

അവയ്ക്ക് പകരം ഒരു പുസ്തകം തന്നാൽ മതി 🙏

വായിക്കാം...വായനശാലയ്ക്ക് കൊടുക്കാം .......

പാലക്കാടിന് വേണ്ടി

സ്നേഹപൂർവ്വം

രമേഷ് പിഷാരടി

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ