മകൻ അച്ഛനെ കൊലപ്പെടുത്തി

 
Kerala

വിവാഹാഘോഷത്തിനിടെ ഭാര്യയുമായി വാക്കുതർക്കം, തടയാനെത്തിയ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ചു കൊന്നു

സംഘർഷത്തിനിടെ കുത്തേറ്റ അമ്മാവൻ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Manju Soman

തിരുവനന്തപുരം: അമ്പൂരിയിൽ മകൻ അച്ഛനെ കസേരയ്ക്ക് അടിച്ചു കൊന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ മകൻ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിനിടെ കുത്തേറ്റ അമ്മാവൻ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷാനുവിന്‍റെ വിവാഹ ആഘോഷത്തിനിടെയാണ് കൊലപാതകമുണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി മദ്യപാനമുണ്ടായിരുന്നു. മദ്യലഹരിയിൽ ഷാനു ഭാര്യയുമായി വാക്കേറ്റമുണ്ടായി. ഷാനുവിന്‍റെ അമ്മയും അമ്മാവനും ചേർന്ന് ഇരുവരെയും നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഷാനു വർഗീസിനെ കത്തി ഉപയോഗിച്ചു കുത്തിയത്.

ബഹളം കേട്ടാണ് തോമസ് എബ്രഹാം ഇവിടേക്ക് എത്തുന്നത്. ഷാനുവിനെ പിടിച്ചു മാറ്റാൻ അദ്ദേഹം ശ്രമിച്ചു. ഈ സമയത്ത് ഷാനു കസേരയെടുത്ത് പിതാവിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തോമസിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റി.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ