കെ. സുധാകരൻ 

file image

Kerala

ഐസിയുവിൽ കയറി സുധാകരനെ കണ്ട് മകൻ; ഡൽഹിയിലേക്കെത്തിക്കാൻ നീക്കം

നാടകീയ സംഭവങ്ങൾക്കൊടുവിലാണ് സഞ്ജോഗ് അച്ഛനെ കണ്ടത്

Namitha Mohanan

ദുബായ്: ദുബായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എംപി കെ. സുധാകരനെ മകൻ സഞ്ജോഗ് ഐസിയുവിൽ കയറി കണ്ടു. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് സഞ്ജോഗ് അച്ഛനെ കണ്ടത്.

കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടതായാണ് വിവരം. സ്വന്തം റിസ്കിൽ ഡിസ്ച്ചാർജ് വാങ്ങി വൈകാതെ തന്നെ സുധാകരനെ ഡൽഹിയിലേക്ക് ഷിഫ്റ്റ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് സഞ്ജോഗ് അറിയിച്ചു.

സുധാകരൻ എംപി ദുബായിലെ ആശുപത്രിയിൽ തടങ്കലിലാണെന്നായിരുന്നു മകൻ സഞ്ജോഗ് ആരോപിച്ചിരുന്നത്. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും ആരുടെയോ കസ്റ്റഡിയിലാണെന്നുമാണ് മകൻ പറഞ്ഞിരുന്നു.

അമെരിക്കയിലേക്ക് ചികിത്സയ്ക്കായി പോവുന്നതിന്‍റെ മുന്നോടിയായി കൺസൾട്ടേഷനായി നവംബർ 27 നാണ് സുധാകരൻ ദുബായ്ഹിൽസിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. പിന്നീട് എൻസെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയതായും മകൻ അറിയിക്കുന്നു.