വി.ഡി. സതീശനുവേണ്ടി ആലുവ മഹാദേവക്ഷേത്രത്തിൽ ഗണപതിഹോമം ഉൾപ്പെടെ പ്രത്യേക പൂജ

 
Kerala

"മുഖ്യമന്ത്രിയാവണം": വി.ഡി. സതീശനുവേണ്ടി ആലുവ മഹാദേവക്ഷേത്രത്തിൽ ഗണപതിഹോമം ഉൾപ്പെടെ പ്രത്യേക പൂജ

യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്‍റ് തരുൺ ജെറോമാണ് 955 രൂപ അടച്ചു വഴിപാടു ബുക്ക് ചെയ്തത്

Namitha Mohanan

ആലുവ: കോൺഗ്രസിൽ മുഖ്യമന്ത്രിപോര് തുടരുകയാണ്. പുറത്ത് ഇതേ പോര് മുറുകുകയാണ്. ഓരോ ആളുകളും കെസിയുടെയും വിഡിയുടെയും ആർസിയുടേയുമെല്ലാം പക്ഷം പിടിച്ച് പരസ്പരം മത്സരിക്കുകയാണ്. വഴിയരികിൽ ഇവരുടെയെല്ലാം ഫ്ലക്സ് ബോർഡുകൾ മത്സരിച്ച് വയ്ക്കുന്നുമുണ്ട് ആളുകൾ.

ഇപ്പോഴിതാ വി.ഡി. സതീശൻ മുഖ്യമന്ത്രിയാവാൻ വേണ്ടി ആലുവ ണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തുകയാണ്.

ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നീ വഴി പാടുകളാണു നടത്തുന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്‍റ് തരുൺ ജെറോമാണ് 955 രൂപ അടച്ചു വഴിപാടു ബുക്ക് ചെയ്തത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്