ഉദയഭാനു, ശ്രീനാദേവി കുഞ്ഞമ്മ

 
Kerala

വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്?, ഉദയഭാനുവിനെതിരേ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ

രാഹുൽ മാക്കൂട്ടത്തിൽ ഉൾപ്പെട്ട സംഘർഷതിന് പിന്നാലെയാണ് സൈബർ പോര് ആരംഭിച്ചത്

Namitha Mohanan

പത്തനംതിട്ട: നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു പരാതി നൽ‌കിയതിനു പിന്നാലെ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീനാദേവി കുഞ്ഞമ്മ.

രാഹുൽ മാക്കൂട്ടത്തിൽ ഉൾപ്പെട്ട സംഘർഷതിന് പിന്നാലെയാണ് സൈബർ പോര് ആരംഭിച്ചത്. കേസിന് പിന്നാലെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉദയഭാനു വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്.

"വെടി വെച്ചവന് കുഴപ്പമില്ല,

വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്‍..?

അപ്പോൾ,

'ഓ' ഇച്ചേച്ചിയെയും അനീഷിനെയും

വിളിച്ചുകൊണ്ടുവന്ന് ഞാൻ ബോധ്യപ്പെടുത്തുകയാണോ വേണ്ടത്..?" എന്നാണ് ശ്രീനദേവി ഫെയ്സ് ബുക്കിൽ കുറിച്ചത്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരേ ഫെയ്സ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ അടൂർ പൊലീസ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കെ.പി. ഉദയഭാനുവിന്‍റെ വിമർശനത്തിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഫെയ്സ്ബുക്കിൽ ഉദയഭാനുവിനെതിരേ പോസ്റ്റ് ഇട്ടത്. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാലത്തെക്കുറിച്ചും ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശിച്ചിരുന്നു