ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം

 

file image

Kerala

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം

പ്ലസ് ടു പരീക്ഷകൾക്ക് ശനിയാഴ്ചയാവും തുടക്കമാവുക

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം. വ്യാഴാഴ്ച എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷകൾക്ക് ശനിയാഴ്ചയാവും തുടക്കമാവുക.

സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. 4,11,025 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയും 4,52,437 വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ പരീക്ഷയും എഴുതും. 34,122 വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതും.

എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് 30നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 28നും അവസാനിക്കുംഫലപ്രഖ്യാപനം മെയ് 22ന് നടത്തും.

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോമ്പറ്റീഷൻ കമ്മിഷന് മുന്നിൽ ഹർജി

ബലാത്സംഗക്കേസ് പ്രതി പ്രജ്വൽ രേവണ്ണ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തൽ; മുതിർന്ന ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

"സ്ത്രീയുടെ വസ്ത്രം ലൈംഗികാതിക്രമത്തിനുള്ള ന്യായീകരണമല്ല, ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ"; ഡൽഹി ഹൈക്കോടതി

മുംബൈയിൽ 12 നില കെട്ടിടത്തിൽ തീപിടിത്തം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്