വിസ്മയ

 
Kerala

എസ്എസ്എൽസിക്ക് നാല് എ പ്ലസ്; വിദ്യാർഥിനി ജീവനൊടുക്കി

ഉടൻ തന്നെ മാളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

MV Desk

തൃശൂർ: എസ്എസ്എൽസി ഫലം വന്നതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. മാള കുഴൂർ ചേനപ്പാറക്കുന്നുമ്മേൽ വിനീഷിന്‍റെ മകൾ വിസ്മയ(16)യാണ് മരിച്ചത്. കുഴൂർ ഗവൺമെന്‍റ് സ്കൂളിലെ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

വീട്ടിനകത്തെ ജനലിൽ തോർത്ത് ഉപയോഗിച്ച് കഴുത്തിൽ കെട്ടിയ നിലയിൽ വിസ്മയയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ മാളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിസ്മയയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ നാല് എ പ്ലസുകളാണ് ലഭിച്ചിരുന്നത്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട മാനസിക വിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്ത് ജോലി ചെയ്യുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും