Kerala

കോട്ടയത്ത് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 21 ഹോട്ടലുകൾക്കെതിരേ നടപടി

പഴകിയ ഭക്ഷണവും ഉപയോഗ യോഗ്യമല്ലാത്ത എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു.

കോട്ടയം: നവകേരളസദസ്, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ടു കോട്ടയം നഗരസഭ പരിധിയിലുള്ള വിവിധ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവും ഉപയോഗ യോഗ്യമല്ലാത്ത എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു.

43 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമ ലംഘനം നടത്തുന്ന സ്ഥാപനള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.

പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റികും പഴകിയ എണ്ണയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പിടിച്ചത്ത ഹോട്ടലുകളുടെ പേരുകൾ

മണിപ്പുഴ മജ് ലീസ് ഹോട്ടല്‍

മണിപ്പുഴ ഹോട്ടല്‍ ഓമന കിച്ചണ്‍

മറിയപ്പള്ളി കഫേ ഓള്‍ഡ് ടൗണ്‍

നാട്ടകം ടേസ്റ്റ് ലാന്‍റ് ഷാപ്പ് കരിമ്പുംകാല

റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മലയ ബേക്കേഴ്‌സ്

റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഹോട്ടല്‍ ഉടുപ്പി

ബാര്‍ ബി ക്യു ഇന്‍ ഫാമിലി റെസ്റ്റോറന്‍റ്

റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ആര്യ സത്കാര

ഹോട്ടല്‍ പ്രിന്‍സ്, ഹോട്ടല്‍ ഗ്രാൻഡ് ആര്യാസ്

എസ്എച്ച് മൗണ്ടിലെ ജി. ആനന്ദഭവന്‍

ഷംസൂദ്ദീന്‍ തലശേരി റെസ്‌റ്റോറന്‍റ്

പി.എം. സാബു കോഫി ഹൗസ് കുമാരനല്ലൂര്‍

ഹോളി ഫുഡ് ആന്‍ഡ് സ്വീറ്റ്‌സ് ഗാന്ധിനഗര്‍

ഹോട്ടല്‍ നിത്യ ഗാന്ധിനഗര്‍

ഹോട്ടല്‍ രമ്യ നാഗമ്പടം ബസ്റ്റാന്‍ഡ്

കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ സാബു സ്റ്റാള്‍ നമ്പര്‍ നാല്

കോംപ്ലക്‌സിലെ മുഹമ്മദ് മുസ്തഫ് ടീ ഷോപ്പ്

കെഎസ്ആര്‍ടിസിക്കു സമീപം ഹോട്ടല്‍ ഊട്ടുപുര

12 ടു 12 റെസ്റ്റോറന്‍റ്

സൈബർ ആക്രമണം: ഹണി ഭാസ്കരന്‍റെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മുഖ‍്യമന്ത്രിയുടെ ഓഫിസ്

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

ശ്രേയസ് അയ്യർ ക‍്യാപ്റ്റൻ സ്ഥാനത്തേക്കില്ല; അഭ‍്യൂഹങ്ങൾ ബിസിസിഐ തള്ളി

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും