റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ
file image
ന‍്യൂഡൽഹി: സംസ്ഥാനത്ത് വൈദ‍്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ നേരത്തെ റദ്ദാക്കിയ ദീർഘകാല വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണമെന്ന ആവശ‍്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
കരാറുകൾ പുനസ്ഥാപിക്കുകയോ താത്കാലികമായി വൈദ‍്യുതി ലഭ‍്യമാക്കാൻ അനുവദിക്കുകയോ ചെയ്യണമെന്നാണ് സർക്കാരിന്‍റെ ആവശ‍്യം.
സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. വൈദ‍്യുതി പ്രതിസന്ധി ഖജനാവിന് വലിയ സാമ്പത്തിക ബാധ‍്യതയുണ്ടാക്കിയെന്നാണ് ഹർജിയിൽ പറയുന്നത്. ഇതിനോടകം 12,570 കോടി രൂപയുടെ നഷ്ടമുണ്ടായതായും 2024-25 കാലഘട്ടത്തിൽ 748.20 കോടി രൂപ നഷ്ടം നേരിട്ടെന്നും ഹർജിയിൽ വ‍്യക്തമാക്കുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് സർക്കാർ കോടതിയോട് ആവശ‍്യപ്പെട്ടിരിക്കുന്നത്.