അര്‍ജുന്‍ പാണ്ഡ്യന്‍

 

file image

Kerala

മികച്ച കലക്റ്റർ അര്‍ജുന്‍ പാണ്ഡ്യന്‍, മികച്ച കലക്റ്ററേറ്റ് തിരുവനന്തപുരം; റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച സബ് കലക്റ്ററായി ഒ.വി. ആല്‍ഫ്രഡിനെ തെരഞ്ഞെടുത്തു

Namitha Mohanan

തൃശൂർ: സംസ്ഥാന റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ റവന്യു മന്ത്രി കെ. രാജന്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കലക്റ്ററായി അര്‍ജുന്‍ പാണ്ഡ്യന്‍ (തൃശൂര്‍), മികച്ച കലക്റ്ററേറ്റായി തിരുവനന്തപുരം കലക്റ്ററേറ്റും മികച്ച സബ് കലക്റ്ററായി ഒ.വി. ആല്‍ഫ്രഡ് (തിരുവനന്തപുരം), മികച്ച റവന്യു ഡിവിഷണല്‍ ഓഫിസറായി ജി. സുരേഷ് ബാബു (പുനലൂര്‍, കൊല്ലം ജില്ല), മികച്ച റവന്യൂ ഡിവിഷണല്‍ ഓഫിസായി ആര്‍ഡിഒ തൃശൂരിനെയും തെരഞ്ഞെടുത്തു.

മികച്ച ഡെപ്യൂട്ടി കലക്റ്റര്‍ (ജനറല്‍) കെ. സുനില്‍കുമാര്‍ (പാലക്കാട്), മികച്ച ഡെപ്യൂട്ടി കലക്റ്റര്‍ (ആര്‍ആര്‍) പി.എ വിഭൂഷണന്‍ (തൃശൂര്‍), മികച്ച ഡെപ്യൂട്ടി കലക്റ്റര്‍ (ഡിഎം) സി. പ്രേംജി (ആലപ്പുഴ), മികച്ച ഡെപ്യൂട്ടി കലക്റ്റര്‍ (എല്‍ആര്‍) ആര്‍. സുധീഷ് (ആലപ്പുഴ) എന്നിവരെയും തെരഞ്ഞെടുത്തു. സര്‍വേ - ഭൂരേഖ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാര്‍ക്കും വില്ലെജ് ഓഫിസര്‍, ജില്ലാ കലക്റ്റര്‍, വിവിധ വില്ലെജ് ഓഫിസുകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. റവന്യു ദിനമായ 24 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

മികച്ച പ്രിന്‍സിപ്പല്‍ തഹസില്‍ദാര്‍മാര്‍:

1. എ. വേണുഗോപാലന്‍ (പെരിന്തല്‍മണ്ണ, മലപ്പുറം)

2. വിനോദ് ഡി. കനയന്നൂര്‍ (എറണാകുളം )

3. എന്‍.എന്‍. മുഹമ്മദ് റാഫി (പാലക്കാട്)

മികച്ച തഹസില്‍ദാര്‍ (എല്‍ആര്‍):

1. സി. ശ്രീകുമാര്‍ (കോഴിക്കോട്)

2. ജയേഷ് വി.വി (ആലുവ, എറണാകുളം)

മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ടി):

അബ്ദുള്‍ ലത്തീഫ് .എ (ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസ്, പാലക്കാട് )

മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്യുസിഷന്‍):

1. ബിന്ദു ടി.ജി (തൃശൂര്‍)

2. ലിജ എം. (കോഴിക്കോട്)

മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍: (എല്‍ എ-എന്‍എച്ച്)- വി. ബിന്ദു (കൊയിലാണ്ടി, കോഴിക്കോട് )

മികച്ച പട്ടയം നോഡല്‍ ഓഫിസര്‍ - അതുല്‍ എസ്. നാഥ് (ഇടുക്കി).

മികച്ച താലൂക്ക് ഓഫിസാ​യി തൃശൂരി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

മികച്ച വില്ലെജ് ഓഫിസുകള്‍:

1. തിരുവനന്തപുരം - വര്‍ക്കല താലൂക്കിലെ ചെമ്മരുതി

2. കൊല്ലം - കൊല്ലം താലൂക്കിലെ മീനാട്

3. പത്തനംതിട്ട - അടൂര്‍ താലൂക്കിലെ പെരിങ്ങനാട്

4. ആലപ്പുഴ - കുട്ടനാട് താലൂക്കിലെ നെടുമുടി

5. കോട്ടയം - കോട്ടയം താലൂക്കിലെ കൂരോപ്പട

6. ഇടുക്കി - ഇടുക്കി താലൂക്കിലെ കട്ടപ്പന

7. എറണാകുളം - കുന്നത്തുനാട് താലൂക്കിലെ കോടനാട്

8. തൃശൂര്‍ - തൃശൂര്‍ താലൂക്കിലെ അയ്യന്തോള്‍

9. പാലക്കാട് - ആലത്തൂര്‍ താലൂക്കിലെ വടക്കഞ്ചേരി 1

10. മലപ്പുറം - നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം

11. കോഴിക്കോട് - താമരശേരി താലൂക്കിലെ ഉണ്ണിക്കുളം

12. വയനാട് - സുല്‍ത്താന്‍ബത്തേരി താലൂക്കിലെ കുപ്പാടി

13. കണ്ണൂര്‍ - തളിപ്പറമ്പ് താലൂക്കിലെ കുറുമാത്തൂര്‍

14. കാസർകോട് - ഹോസ്ദുര്‍ഗ് താലൂക്കിലെ നോര്‍ത്ത് തൃക്കരിപ്പൂര്‍

മികച്ച വില്ലെ​ജ് ഓഫിസര്‍മാര്‍:

(ഓരോ ജില്ലയില്‍ നിന്ന് മൂന്ന് വില്ലെ​ജ് ഓഫിസര്‍മാരെ തെ​രഞ്ഞെടുത്തിട്ടുണ്ട്.)

1. തിരുവനന്തപുരം

1. നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് വില്ലെജിലെ എ. റിയാസ്

2. നെടുമങ്ങാട് താലൂക്കിലെ അരുവിക്കര വില്ലെജിലെ പി. സുഭാഷ് കുമാര്‍

3. തിരുവനന്തപുരം താലൂക്കിലെ കവടിയാര്‍ വില്ലെജിലെ വി. വിനോദ്

2. കൊല്ലം

1. കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി വില്ലെ​ജിലെ എസ്. ശിശുപാലന്‍

2. കരുനാഗപ്പള്ളി താലൂക്കിലെ തഴവ വില്ലെജിലെ ആര്‍. ജയചന്ദ്രന്‍

3. കൊല്ലം താലൂക്കിലെ വടക്കേവിള വി​ല്ലെജിലെ ആര്‍. ശിവപ്രസാദ്

3. പത്തനംതിട്ട

1. അടൂര്‍ താലൂക്കിലെ പന്തളം വില്ലെജിലെ രേണു രാമന്‍

2. കോഴഞ്ചേരി താലൂക്കിലെ കുളനട വില്ലെ​ജിലെ എഫ്. അന്‍വര്‍ഷ

3. അടൂര്‍ താലൂക്കിലെ ഏറത്ത് വില്ലെ​ജിലെ അജിത ഫിലിപ്പ്

4. ആലപ്പുഴ

1. ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴി വില്ലെജിലെ ദീപ്തി

2. അമ്പലപ്പുഴ താലൂക്കിലെ ആര്യാട് സൗത്ത് വില്ലെ​ജിലെ എം.പി ഉദയകുമാര്‍

3. കാര്‍ത്തികപ്പള്ളി താലൂക്കിലെ ചെറുതന വില്ലെജിലെ ജെ. രാജശ്രീ

5. കോട്ടയം

1. കോട്ടയം താലൂക്കിലെ കോട്ടയം വില്ലെജിലെ ജബോയ് മാത്യു

2. വൈക്കം താലൂക്കിലെ മലയാളം വില്ലെ​ജിലെ കെ.എം സുനില്‍കുമാര്‍

3. കാഞ്ഞിരപ്പള്ളി താലൂക്കിലെ കാഞ്ഞിരപ്പള്ളി വില്ലെജിലെ മുഹമ്മദ് ഇക്ബാല്‍

6. ഇടുക്കി

1. തൊടുപുഴ താലൂക്കിലെ കാരിക്കോട് വില്ലെജിലെ എം. മനു പ്രസാദ്

2. തൊടുപുഴ താലൂക്കിലെ മണക്കാട് വില്ലെജിലെ കെ.എസ് ലാവണ്യ

3. ഇടുക്കി താലൂക്കിലെ ഉപ്പുതോട് വില്ലെജിലെ ജോസ് സെബാസ്റ്റ്യന്‍

7. എറണാകുളം

1. മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂര്‍ക്കുന്നം വില്ലെജിലെ എസ്. തസ്ബി

2. കണയന്നൂര്‍ താലൂക്കിലെ പൂണിത്തുറ വില്ലെജിലെ റോണി ഫെലിക്‌സ്

3. കുന്നത്തുനാട് താലൂക്കിലെ കോടനാട് വില്ലെജിലെ എം. ഷെഹനാസ്

8. തൃശൂര്‍

1. ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍ ഇരിങ്ങപ്പുറം വില്ലെജിലെ ടി.കെ. അനില്‍കുമാര്‍

2. തൃശൂര്‍ താലൂക്കിലെ ഒല്ലൂക്കര- നെട്ടിശേരി വില്ലെജിലെ എസ്. സാഹിറ ബീവി

3. കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വില്ലെജിലെ ടി.ആര്‍. പ്രശാന്ത്

9. പാലക്കാട്

1. ആലത്തൂര്‍ താലൂക്കിലെ വടക്കഞ്ചേരി 1 വില്ലെജിലെ ടി.എസ്. ശ്രീകല

2. ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് 1 വില്ലെജിലെ വില്ലേജിലെ ആര്‍. ശ്രീജ

3. പട്ടാമ്പി താലൂക്കിലെ തൃത്താല വില്ലെ​ജിലെ കെ. നദീറ

10. മലപ്പുറം

1. ഏറനാട് താലൂക്കിലെ കാവന്നൂര്‍ വില്ലെജിലെ കെ. ഷാജു

2. തിരൂരങ്ങാടി താലൂക്കിലെ പരപ്പനങ്ങാടി വി​ല്ലെജിലെ പി. ബിനീഷ്

3. ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് വില്ലെ​ജിലെ കെ. നാരായണന്‍കുട്ടി

11. കോഴിക്കോട്

1. കൊയിലാണ്ടി താലൂക്കിലെ നടുവണ്ണൂര്‍ വി​ല്ലെജിലെ വി. പ്രീത

2. വടകര താലൂക്കിലെ ഒഞ്ചിയം വില്ലെ​ജിലെ ജിനീഷ് സി. ചാപ്പയില്‍

3. കോഴിക്കോട് താലൂക്കിലെ കക്കോടി വില്ലെജിലെ എം.പി. സന്തോഷ് കുമാര്‍

12. വയനാട്

1. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ സുല്‍ത്താന്‍ബത്തേരി വില്ലെ​ജിലെ ടി.ജി. പ്രദോഷ്

2. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ അമ്പലവയല്‍ വി​ല്ലെ​ജിലെ ഇ. ഖദീജ

3. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ പുറക്കാടി വില്ലെജിലെ പി.ജി. സ്മിത

13. കണ്ണൂര്‍

1. കണ്ണൂര്‍ താലൂക്കിലെ അഞ്ചരക്കണ്ടി വില്ലെ​ജിലെ എ.കെ. ആരിഫ്

2. ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് വില്ലെജിലെ കെ.പി. രഞ്ജിത്ത്

3. കണ്ണൂര്‍ താലൂക്കിലെ പരിയാരം വില്ലെജിലെ പി.വി. വിനോദ്

14. കാസർകോട്

1. ഹോസ്ദുര്‍ഗ് താലൂക്കിലെ അജാനൂര്‍ വില്ലെജിലെ കെ.ടി. ജയലക്ഷ്മി

2. വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം വില്ലെജിലെ കെ. രാധിക

3. ഹോസ്ദുര്‍ഗ് താലൂക്കിലെ ബാര വില്ലെജിലെ ബി.ആര്‍. ദിവ്യ

(......................ഫോ​ട്ടോ..........................

അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂർ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

'ഓപ്പറേഷൻ മ്യാവൂ' പൂർത്തിയായില്ല; മെട്രൊ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നിർത്തി വച്ചു

ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു; അമ്പലപ്പുഴ പൊലീസിന് കൈമാറി

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചതായി പരാതി

ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്