ടി. സബിത്ത്

 
Kerala

സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ മോഷ്ഠിച്ച തൊണ്ടിമുതൽ കണ്ടെത്തി

ഏഴ് ചാക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് പൊലീസ് സ്റ്റേഷനു സമീപത്തെ ഗോഡൗണിൽ നിന്നും കണ്ടെത്തിയത്

Aswin AM

കൽപ്പറ്റ: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ മോഷ്ഠിച്ച തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ കണ്ടെടുത്തു. സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്നുമാണ് കണ്ടെടുത്തത്.

കേസിൽ‌ പ്രതിയായ പൊലീസുകാരൻ ടി. സബിത്ത് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുനൽകുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ എറണാകുളം കളമശേരിയിൽ നിന്നാണ് പിടികൂടിയത്. കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ സസ്പൻഡ് ചെയ്തിരുന്നു.

കൂടാതെ ഇതേ സ്റ്റേഷനിലെ എസ്ഐമാർ അടക്കം 21 ഉദ‍്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള നാലു പ്രത‍്യേക സംഘങ്ങളാണ് കേസിൽ അന്വേഷണം നടത്തിയത്.

ഇക്കഴിഞ്ഞ ജൂണിൽ ദൊട്ടപ്പൻകുളത്ത് നിന്നും ഏഴ് ചാക്ക് നിരോധിത ഹാൻസ് ബത്തേരി പൊലീസ് പിടികൂടിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ബത്തേരി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്.

എന്നാൽ ജൂലൈ 18ന് അർധരാത്രി സ്റ്റേഷനിൽ സ്വന്തം കാറിലെത്തി സബിത്ത് ആളില്ലാത്ത സമയം നോക്കി താക്കോലെടുത്ത് സ്റ്റോർ റൂം തുറന്ന് തൊണ്ടി മുതൽ കടത്തുകയായിരുന്നു. ഇതേ ദിവസം സബിത്തിനായിരുന്നു ജിഡി ചാർജ്. സിസിടിവി ദൃശ‍്യങ്ങളിലൂടെയാണ് അന്വേഷണ സംഘം സബിത്തിലേക്കെത്തിയത്. സംഭവത്തിനു പിന്നാലെ സബിത്തിന്‍റെ വീട്ടിലെത്തി അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതൽ കണ്ടെത്താനായില്ല.

ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതിന് ട്രംപിന് നന്ദി; പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം പങ്കുവച്ച് യുഎസ് പ്രസിഡന്‍റ്

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതിക്ക് കുത്തേറ്റു, ആശുപത്രിയിൽ

വിനോദയാത്ര സംഘത്തിന്‍റെ കാർ പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

പണം വാങ്ങിയിരുന്നത് വിദേശ അക്കൗണ്ടുകൾ വഴി, ബ്രാഞ്ചുകൾക്ക് ലൈസൻസില്ല; പാർവതി മായ ഷാജിയുടെ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത