Kerala

ബസ് സ്റ്റോപ്പിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

ശനിയാഴ്ച വൈകുന്നേരം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പുളിയാർ മലയിലെ ബസ് സ്റ്റോപ്പിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണത്

വയനാട്: കൽപറ്റയിൽ ബസ് സ്റ്റോപ്പിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. വയനാട് കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പുളിയാർ മലയിലെ ബസ് സ്റ്റോപ്പിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നുച്ചയോടെ മരണപ്പെടുകയായിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്