ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു; 4 ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

 
file image
Kerala

ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു; 4 ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെ ആശ്വാസമായി വേനൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പരാതി വ്യാപകമാകുന്നു; മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ; 52 ശതമാനവും കാഷ്വൽ സെക്സ് വഴി

അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

''കരുത്തനായിരിക്കൂ ലിയോ''; പിതാവിന്‍റെ വിയോഗത്തിൽ മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ