Kerala

വേനൽ മഴ: 3 ജില്ലകളിൽ യെലൊ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വെ‌ള്ളിയാഴ്ചയും പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്നു ജില്ലകകളിൽ യെലൊ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകും ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലൊ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

യെലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ദിവസം, ജില്ലകൾ:

26-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി

27-05-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

28-05-2023: പത്തനംതിട്ട, ഇടുക്കി

29-05-2023: ആലപ്പുഴ, കോട്ടയം, എറണാകുളം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇതുമൂലം കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ജൂൺ മാസത്തിൽ സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടന്നും കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

റോഡ് ടെസ്റ്റിന് ശേഷം 'എച്ച്' ടെസ്റ്റ്; മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

ഉഷ്ണ തരംഗം: ഐടിഐകൾക്ക് അവധി

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു | Video

ഊട്ടി, കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം

ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരി വേട്ട; 173 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു