വേനലവധി ഒരു മാസമായി വെട്ടിക്കുറച്ചിട്ടില്ല, വ്യാജ പ്രചാരണമെന്ന് വിദ്യാഭ്യാസ വകുപ്പ്

 
file
Kerala

വേനലവധി വെട്ടിക്കുറച്ചിട്ടില്ല, വ്യാജ പ്രചരണമെന്ന് വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേനലവധി ഒരു മാസമായി വെട്ടിക്കുറച്ച് ഉത്തരവിറങ്ങിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത്

Manju Soman

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേനലവധി വെട്ടിക്കുറച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. വേനലവധി ഒരു മാസമായി വെട്ടിക്കുറച്ചിട്ടില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധിയെന്നും വകുപ്പ് സെക്രട്ടറി കെ.വാസുകി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേനലവധി ഒരു മാസമായി വെട്ടിക്കുറച്ച് ഉത്തരവിറങ്ങിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. വിദ്യാഭ്യാസവകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് സെക്രട്ടറി പഞ്ഞു. കുറ്റക്കാരെ കണ്ടെത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും കെ. വാസുകി വ്യക്തമാക്കി.

ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്; ഉത്തരം നൽകണമെന്ന് സിജെപി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

'ജ്ഞാനേഷ്, ഇത് കഴിഞ്ഞു ബ്രോ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യൂത്ത് കോൺഗ്രസ്

"ഒരാളെ കൊല്ലാൻ അനുമതി കിട്ടിയാൽ ജ്ഞാനേഷ് കുമാറിനെ വെടിവച്ചു കൊല്ലും"; വിവാദ പ്രസ്താവനയുമായി മുകേഷ് സാഹ്നി