കേരളത്തിലേത് മികച്ച സംവിധാനം, മറ്റ് സംസ്ഥാനങ്ങളും കേരള മോഡൽ പിന്തുടരൂ; സുപ്രീം കോടതി

 

Supreme court

Kerala

കേരളത്തിലേത് മികച്ച സംവിധാനം, മറ്റ് സംസ്ഥാനങ്ങളും കേരള മോഡൽ പിന്തുടരണം; സുപ്രീം കോടതി

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയിലായിരുന്നു സുപ്രീംകോടതിയുടെ അഭിനന്ദനം

Namitha Mohanan

ന്യൂഡൽഹി: കേരളത്തിലേത് മികച്ച സംവിധാനമെന്ന് സുപ്രീം കോടതി. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയിലായിരുന്നു സുപ്രീംകോടതിയുടെ അഭിനന്ദനം.

സിസിടിവിയിലൂടെ ലൈവായി നിരീക്ഷണം നടത്താനാകുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു. കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയും കോടതി പ്രശംസിച്ചു.

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നല്‍കി. ജാർഖണ്ഡ് അടക്കം സംസ്ഥാനങ്ങൾ സിസിടിവികൾ സ്ഥാപിക്കുന്നതിൽ പിന്നോട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലും ചില കേന്ദ്ര ഏജൻസികളിലും പോരായ്മകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ, നടത്തിയത് ആചാരമെന്ന് വാൽമീകി സമുദായാംഗം

ജി-20 ധനമന്ത്രിമാരുടെ യോഗം; നിർമലാ സീതാരാമൻ യുഎസിൽ

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയന്ത്രണത്തിൽ എറണാകുളം കുരുങ്ങും

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ