ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ 
Kerala

ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ആശിഷ് ജിതേന്ദ്ര ദേശായ് ഈ മാസം നാലിനാണ് വിരമിച്ചത്.

നീതു ചന്ദ്രൻ

ന്യൂഡല്‍ഹി: ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീംകോടതി കൊളിജീയം ശുപാര്‍ശ നല്‍കി. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍.കെ. സിങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആര്‍. മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവില്‍ ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍. 2012 ജനുവരി 23-ന് ആണ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. ഷോലപൂര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായ് ഈ മാസം നാലിനാണ് വിരമിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്ത്താഖ് ആണ് നിലവില്‍ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്.

സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ നല്‍കിയ ജസ്റ്റിസ് എന്‍.കെ. സിങ് മണിപ്പൂര്‍ സ്വദേശിയാണ്. കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് എന്‍.കെ. സിങ് മണിപ്പൂരില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയാകും.

കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം; കരട് വിജ്ഞാപനം പുറത്തിറക്കി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലെന്ന് പിണറായി വിജയൻ

''4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും''; മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ; ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിലെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ളക്കേസ് ; അടൂർപ്രകാശിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്