Supreme Court of India 
Kerala

എസ്ഐആർ നടപടി; കേരളത്തിന് രണ്ട് ദിവസം കൂടി അനുവദിച്ച് സുപ്രീംകോടതി

ഡിസംബർ 20 വരെയാണ് സുപ്രീംകോടതി നീട്ടി നൽകിയത്

Jisha P.O.

ന്യൂഡൽഹി: കേരളത്തിൽ വീണ്ടും എസ്ഐആർ നടപടികൾ നീട്ടി. രണ്ടു ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രീംകോടതി നീട്ടി നൽകിയത്. എസ്ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു.

രണ്ടാഴ്ച കൂടി നീട്ടി നൽകണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം.

എന്നാൽ സർക്കാരിന്‍റെ വാദത്തെ എതിർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ക്രമങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം നീട്ടിനൽകാം എന്നാണ് വിശദീകരിച്ചത്. 20 ലക്ഷം ഫോമുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി സമയം നീട്ടി നൽകിയത്. നേരത്തെ കേരളത്തിന് മാത്രമായി ഒരാഴ്ച സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി നൽകിയിരുന്നു. ഇതിന് പുറമെയാണ് സുപ്രീംകോടതി രണ്ട് ദിവസം കൂടി നൽകിയിരിക്കുന്നത്.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല