സുരേഷ് ഗോപി

 
Kerala

''നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

സുജിത്തിനെ മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ കണ്ടതായും വളരെ മോശപ്പെട്ട പ്രവൃത്തിയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു

തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ നടപടിയുണ്ടാവുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇക്കാര‍്യത്തിൽ തന്‍റെ പരിധിയിൽ നിന്നും എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് നോക്കട്ടെയെന്നും നാട്ടിൽ നടക്കുന്നത് അടിയന്താരാവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

സുജിത്തിനെ മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ കണ്ടതായും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഏപ്രിൽ അഞ്ചിനായിരുന്നു സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിൽകുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ‍്യം ചെയ്തതിനായിരുന്നു സുജിത്തിന് മർദനമേറ്റത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി