സുരേഷ് ഗോപി

 
Kerala

"UDF സർ‌ക്കാരിനെ വിമർശിക്കാനില്ല, വൈദ്യുത പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്": സുരേഷ് ഗോപി

സർക്കാരിനെ വിമർശിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും കേന്ദ്രമന്ത്രി

Manju Soman

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥയ്ക്ക് മുൻ സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ട് എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ പത്ത് വർഷം എന്തൊക്കെയുണ്ടായി എന്നതിന്‍റെ കണക്കു കൂടി പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. യുഡിഎഫ് സർക്കാരിനെ വിമർശിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

"പിണറായി മാറിയാൽ എല്ലാവരുംകൂടി റിയാസിനെ ചവിട്ടിപ്പിഴിയും, അതാണ് ദുബായിൽ ബിസിനസ് തുടങ്ങാൻ പ്ലാനിട്ടത്"; കെ. മുരളീധരൻ