ടി. സിദ്ദിഖ്

 
Kerala

പാർട്ടിക്കുള്ളിലെ വിഷയം എങ്ങനെ പരസ്യമായി, മറുപടി പറയേണ്ടത് ഹൈക്കമാൻഡ്; ടി. സിദ്ദിഖ്

മുഖ്യമന്ത്രി ആരാവണമെന്ന് എംഎൽഎമാർ നൽകിയ അഭിപ്രായം പരസ്യപ്പെടുത്തിയ വിഷയത്തിലാണ് സിദ്ദിഖിന്‍റെ പ്രതികരണം

Namitha Mohanan

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കിടെ എംഎൽഎമാരുടെ അഭിപ്രായം പരസ്യപ്പെടുത്തിയ ഹൈക്കമാൻഡിനെതിരേ ടി. സിദ്ദിഖ് എംഎൽഎ. പുറത്തു വന്ന രേഖകളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡാണ്.

തങ്ങൾ അഭിപ്രായം പറഞ്ഞത് ഹൈക്കമാൻ‌ഡിനോടാണ്. അത് പരസ്യപ്പെടുത്തേണ്ട കാര്യമില്ല. അത് പാർട്ടി സംവിധാനത്തിനുള്ളിലുള്ള കാര്യമാണെന്നും ടി. സിദ്ദിഖ് പ്രതികരിച്ചു.

പുറത്തുവന്ന ചിത്രം ആധികാരകമല്ലെന്ന് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. താൻ ഹൈക്കമാൻഡിനോടാണ് അഭിപ്രായം പറഞ്ഞതെന്നും അവർ മറുപടി പറയട്ടെയെന്നുമാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്