ടി. സിദ്ദീഖ്

 
Kerala

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കൂവൽ, കുത്തിപ്പറഞ്ഞ് മന്ത്രി; വിഷമമായെന്ന് ടി. സിദ്ദിഖ്

ഒരു വിഭാഗം കൂവിയപ്പോൾ ഇടപെടേണ്ടവർ ഇടപെട്ടില്ലയെന്നും സിദ്ദിഖ് പറഞ്ഞു.

നീതു ചന്ദ്രൻ

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിലെത്തിയ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന് കൂവൽ. സംസാരിക്കുന്നതിനായി സിദ്ദിഖിന്‍റെ പേര് വിളിച്ചപ്പോൾ തന്നെ ഒരു വിഭാഗം കൂവുകയായിരുന്നു. ഇതു തനിക്ക് മനോവിഷമമുണ്ടാക്കിയെന്ന് പിന്നീട് സിദ്ദിഖ് പ്രതികരിച്ചു. ചടങ്ങിൽ സംസാരിച്ച മന്ത്രി കെ. രാജന്‍റെ ഞങ്ങൾ കല്ലു മാത്രം ഇട്ട് പോകുന്നവരല്ലെന്നും കല്ലിന് മീതെ കല്ല് വെക്കുമെന്നുള്ള പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

തനിക്കെതിരേയുള്ള കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. സിപിഎം പ്രവർത്തകരാണ് കൂവിയത്. ദുരിത ബാധിതർ ആരും കൂവിയില്ല. അവർ കൈയടിക്കുകയായിരുന്നു. ഒരു വിഭാഗം കൂവിയപ്പോൾ ഇടപെടേണ്ടവർ ഇടപെട്ടില്ലയെന്നും സിദ്ദിഖ് പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിന്നിരുന്നു. ദുരന്ത ഭൂമിയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ല. ദുരന്തബാധിതർക്കായി ഇനിയും പ്രവർത്തിക്കും. 50 വീടുകൾ സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി