ടി.കെ. ഗോവിന്ദൻ

 
Kerala

'സിപിഎമ്മിൽ അധികാരമോഹം കൊടികുത്തി വാഴുന്നു, വർഗ വഞ്ചകർ ആരെന്ന് ജനം തിരിച്ചറിഞ്ഞു'; പ്രതികരിച്ച് ടി.കെ. ഗോവിന്ദൻ

എം.വി. ഗോവിന്ദൻ വലിയ മഹത്വമൊന്നും പറയേണ്ടതില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു

Aswin AM

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് വർഗ വഞ്ചകരെന്നും യഥാർഥ വർഗ വഞ്ചകർ ആരാണെന്നും ആർക്കാണ് അധികാരമോഹമെന്നും ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നാണ് എംഎൽഎ പ്രതികരിച്ചത്.

പാർട്ടിക്കുള്ളിൽ അധികാരമോഹവും പാർലമെന്‍ററി മോഹവും കൊടികുത്തി വാഴുകയാണെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.

എം.വി. ഗോവിന്ദൻ വലിയ മഹത്വമൊന്നും പറയേണ്ടതില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. സിപിഎം ബന്ധം ഉപേക്ഷിച്ച് വിമതരായി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ വർഗ വഞ്ചകരാണെന്ന് നേരത്തെ എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോൾ മറുപടിയുമായി തളിപ്പറമ്പ് എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ