മുഖ‍്യമന്ത്രി വി.ഡി. സതീശൻ

 
Kerala

വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ്; സർക്കാർ പിന്നോട്ടില്ല, ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

നിയമസഭയിൽ ജൂലൈ ഒന്നിന് ബിൽ അവതരിപ്പിക്കും

Aswin AM

തിരുവനന്തപുരം: വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ടില്ല. വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതി കുറച്ചുകൊണ്ടുള്ള ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു.

നിയമസഭയിൽ ജൂലൈ ഒന്നിന് ബിൽ അവതരിപ്പിക്കും. എന്നാൽ ഇതിന് ഗവർണറുടെ അനുമതി വേണം. എങ്കിൽ മാത്രമെ ബിൽ സഭയിൽ അവതരിപ്പിക്കാൻ സാധിക്കൂ.

ബിൽ പാസായാലും വിൽപ്പനയ്ക്ക് അനുമതിയുണ്ടാകില്ലെന്നാണ് സർക്കാർ പറയുന്നത്. പുതിയ ഇനം മദ‍്യം വിപണിയിലെത്തിക്കണമെങ്കിൽ എക്സൈസിന്‍റെ അനുമതി വേണമെന്നും സർക്കാർ പറയുന്നു.

ഘടക കക്ഷികളുമായി ഇക്കാര‍്യത്തിൽ സർക്കാർ ചർച്ച നടത്തും. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ കൂടുതൽ ചർച്ചകളിലേക്ക് കടക്കുന്നത്.

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരേ വിഎച്ച്പി

കർണാടകയിൽ ബസ് അപകടം; രണ്ട് പേർ മരിച്ചു, 20 പേർക്ക് പരുക്ക്

അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരം മുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

'കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം'; പുലിക്കളിക്കെതിരേ നടൻ വി.കെ. ശ്രീരാമൻ, രൂക്ഷ വിമർശനം