Kerala

ജീവിക്കാൻ പാടുപെടും: മണ്ണ്, മരുന്ന്, മദ്യം, ഇന്ധനം.. നാളെ മുതൽ ചെലവേറും; മാറ്റങ്ങൾ ഇപ്രകാരം...

തിരുവനന്തപുരം: മരുന്നു മുതൽ മണ്ണ് വരെയുള്ളവയ്ക്ക് നാളെ മുതൽ ചെലവ് കൂടും. സംസ്ഥാന-കേന്ദ്ര ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർധനവുകൾ നാളെ മുതലാണു പ്രാബല്യത്തിൽ വരിക.

പുതിയ മാറ്റങ്ങൾ ഇപ്രകാരം.....

* ഇന്ധനം

സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും

ഇന്ധന സെസായി വർധിക്കുക 2 രൂപ


*മദ്യം

500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപ വർധിക്കും

1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപ വർധിക്കുന്നു


*ഭൂമിയിടപാടുകൾ

ഭൂമിയുടെ ന്യായവിലയിൽ 20% വർധന

രജിസ്ട്രേഷൻ ചെലവും ഉയരും. ഇപ്പോൾ 10,000 രൂപയാണ് ന്യായവിലയെങ്കിൽ ഇത് 12,000 രൂപയായി വർധിക്കും

ഒരു ലക്ഷമാണ് ന്യായവിലയെങ്കിൽ വർധിക്കുന്ന ചെലവ് 20,000 രൂപ

ഫ്ലാറ്റുകളും അപ്പാർട്മെന്‍റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി വർധിക്കും

*വാഹനങ്ങൾ

സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കൂടും

വില 5 ലക്ഷം വരെ: 1% വർ‌ധന

5 ലക്ഷം മുതൽ 15 ലക്ഷം വരെ  1% വർ‌ധന

5 ലക്ഷം മുതൽ 15 ലക്ഷം വരെ: 2%

15 ലക്ഷം മുതൽ 20 ലക്ഷം വരെ: 1%

20 ലക്ഷം മുതൽ 30 ലക്ഷം വരെ 2 ശതമാനം

2 ലക്ഷം വരെ വിലയുള്ള പുതിയ മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർ‌ധന

ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും നിരക്ക് കൂട്ടി


*വ്യവഹാരം

ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാംപുകളുടെ നിരക്ക് വർധിക്കും,  മറ്റു കോടതി വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീസിൽ 1 % വർധന

മാനനഷ്ടം, സിവിൽ, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1 % ആകും

*മരുന്ന്

മരുന്നുകൾക്കു വില വർധിക്കും

*പുതിയ ആദായനികുതി സ്കീം

നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്കീമായിരിക്കും സ്വാഭാവിക മാർഗമായി ഓൺലൈനിൽ ലഭ്യമാവുക

പഴയ സ്കീമിൽ തുടരണമെങ്കിൽ പ്രത്യേകം തെരഞ്ഞെടുക്കണം

7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും

*ഇൻഷുറൻസും നികുതിയും

നാളെ മുതൽ എടുക്കുന്ന 5 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല

*ഓൺലൈൻ ഗെയ്മിങ്  ‌

ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് ക്രിപ്റ്റോ കറൻസികൾക്കു സമാനമായി 30% ടിഡിഎസ് ബാധകം

*തൊഴിലുറപ്പു വേതനം  

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാവും. വർധിക്കുക 22 രൂപ

*പോസ്റ്റ് ഓഫിസ് അക്കൗണ്ട്

ടപാടുകൾക്കു മൊബൈൽ ഫോൺ നിർബന്ധം

*ഇ-വേസ്റ്റ് ചട്ടം

പുതിയ ഇലക്ട്രോണിക് മാലിന്യ നിർമാർജന ചട്ടം നാളെ മുതൽ പ്രാബല്യത്തിൽ

 വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങളിൽ നിന്നുള്ള ഇ–വേസ്റ്റ് ഘട്ടം ഘട്ടമായി സംസ്കരിക്കുന്നതിന്‍റെ ഉത്തരവാദിത്തം ഉൽപാദകർക്കായിരിക്കും

കുട്ടിയെ എറിഞ്ഞത് അമ്മ തന്നെ; യുവതി അതിജീവിതയെന്ന് സംശയം

ഡൽഹി സ്‌കൂളിൽ വീണ്ടും വ്യാജബോംബ് ഭീഷണി; പ്രായപൂർത്തിയാകാത്ത വിദ്യാർഥി കസ്റ്റഡിയിൽ

കോഴിക്കോട് സ്വകാര്യബസ്-ലോറി ജീവനക്കാർ തമ്മിൽ ക‍യ്യാങ്കളി

ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു

മകൾ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല, ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വലിച്ചെറിഞ്ഞു: വഴിത്തിരിവായത് ആമസോൺ കൊറിയർ കവർ