വിജയൻ

 
Kerala

കാട് വെട്ടുന്നതിനിടെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

ബളാന്തോട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്.

നീതു ചന്ദ്രൻ

കാസർഗോഡ്: സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റു മരിച്ചു. ചാമുണ്ഡിക്കുന്നിൽ വിജയൻ (56) ആണ് മരിച്ചത്. ബളാന്തോട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. പണിക്കാരോടൊപ്പം പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നതിനിടെയാണ് മൺപുറ്റിൽ കൂടു കൂട്ടിയിരുന്ന കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചത്.

ഉടൻ തന്നെ ബന്തടുക്കയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന നാലു പേർക്കും കടന്നലിന്‍റെ കുത്തേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.