വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകന് സസ്പെൻഷൻ

 
Kerala

വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകന് സസ്പെൻഷൻ

സ്വാതന്ത്രസമരദിനാഘോഷത്തിന്‍റെ ഭാഗമായി ഉപജില്ല തലത്തിൽ എൽപി വിഭാഗത്തിൽ വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് വിവാദ ചോദ്യം ഉയർന്നത്

Namitha Mohanan

തിരുവനന്തപുരം: വി.ഡി. സവർക്കറിനെ പുകഴ്ത്തി സ്കൂൾ ക്വിസ് മത്സരത്തിന് ചോദ്യം തയാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.

സ്വാതന്ത്രസമരദിനാഘോഷത്തിന്‍റെ ഭാഗമായി ഉപജില്ല തലത്തിൽ എൽപി വിഭാഗത്തിൽ വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് വിവാദ ചോദ്യം ഉയർന്നത്. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക്‌ നൽകിയ ചോദ്യാവലിയിലാണ് വിവാദം.

ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും അധികം ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്ന ചോദ്യവും അതിന്‍റെ ഉത്തരവുമാണ് വിവാദത്തിന് കാരണമായത്. അധ്യാപകർക്ക് നൽകിയ ഉത്തര സൂചികയിൽ ഈ ചോദ്യത്തിന്‍റെ ഉത്തരം വി.ഡി. സവർക്കർ എന്നാണ് രേഖപ്പെടുത്തിയത്.

ഇതിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും

നേപ്പാളിൽ വീണ്ടും ഹിമപാതം

"മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, അമിത് ഷായ്ക്ക് എതിരായ പ്രതിഷേധ വിഡിയോ നീക്കിയത് മന്ത്രിയായതിനാൽ"; വ്യക്തമാക്കി ഒ.ജെ. ജനീഷ്

സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് മിക്വെ

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!