അനുപമ

 
Kerala

ആറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

ആറിന്‍റെ പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാൽ തെറ്റി വീഴുകയായിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: പുഴയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമയാണ് (26) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വിതുര-ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് അപകടമുണ്ടായത്.

ആറിന്‍റെ പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാൽ തെറ്റി വീഴുകയായിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും വെള്ളത്തിലേക്ക് വീണു. ഒപ്പമുണ്ടായവർ സുഹൃ‌ത്തിനെ രക്ഷപെടുത്തിയെങ്കിലും അനുപമയെ രക്ഷിക്കാൻ ആയില്ല.

ഇതരസംസ്ഥാന തൊഴിലാളികൾ എത്തിയാണ് അനുപമയെ ആറ്റിൽ നിന്നും പുറത്തെത്തിച്ചത്. ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ ഗർഭിണിയെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു