അർധരാത്രി പൂർണനഗ്നനായി വീട്ടിലെത്തി കോളിങ് ബെല്ലടിച്ച് ഉണർത്തും; താമരശേരിയിൽ പരിഭ്രാന്തി പരത്തി അജ്ഞാതൻ

 
Kerala

അർധരാത്രി പൂർണനഗ്നനായി വീട്ടിലെത്തി കോളിങ് ബെല്ലടിച്ച് ഉണർത്തും; താമരശേരിയിൽ പരിഭ്രാന്തി പരത്തി അജ്ഞാതൻ

അജ്ഞാതന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്

Namitha Mohanan

താമരശേരി: രാത്രിയിൽ പൂർണനഗ്നനായി വീടുകൾക്ക് മുന്നിലെത്തി കോളിങ് ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തുന്ന അജ്ഞാതൻ സിസിടിവി ക്യാമറയിൽപെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ താമരശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള വെഴുപ്പൂർ ഒതയോത്ത് ഭാഗത്തെ വീട്ടിലാണ് മുഖം മറച്ച് പൂർണ നഗ്നനായ ഇയാളെത്തിയത്.

വീടിന്‍റെ പിൻവശത്ത് കൂടി മുന്നിലെത്തി കോളിങ് വെല്ലടിക്കുന്നു. വീട്ടുകാരെത്തി വാതിൽ തുറക്കുമ്പോൾ ആരെയും കാണില്ല. അപ്പോഴേക്കും വീടിന്‍റെ ഒരുവശത്തേക്ക് ഇയാൾ മറഞ്ഞു നിന്നു. വീട്ടുകാർ നാട്ടുകാരെ വിളിച്ച് കൂട്ടിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവിയിലാണ് ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

ഏതാനും മാസങ്ങൾക്ക് മുൻപും പ്രദേശത്ത് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന വിദ്യാർഥിയുടെ മുഖത്ത് തുണിയിൽ പൊതിഞ്ഞ കക്കൂസ് മാലിന്യം ഇയാൾ പുരട്ടിയിരുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരുപ്പുകളും മോഷ്ടിക്കുന്ന സംഭവങ്ങൾ ഈ പ്രദേശത്ത് പരിവാണ്. സംഭവത്തിൽ പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി