വി.ഡി. സതീശൻ, വളർമതി

 
Kerala

എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ചുനീക്കി; വളർമതിയെ ബലമായി ആശുപത്രിയിലേക്ക് മാറ്റി

വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ നിമിഷങ്ങൾക്കകം സമരപ്പന്തൽ പൊളിച്ചുനീക്കുകയായിരുന്നു

Sarath Nath MS

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി സമരക്കാർ സ്ഥാപിച്ച സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കി. നിരാഹാര സമരം നടത്തിവന്ന വളർമതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സമരപ്പന്തലിലെത്തിയ ഡോക്റ്റർമാർ വളർമതിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ട് ഇവരെ ബലമായി സമരപ്പന്തലിൽ നിന്ന് മാറ്റിയത്.

വൻ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ നിമിഷങ്ങൾക്കകം സമരപ്പന്തൽ പൊളിച്ചുനീക്കുകയായിരുന്നു. ഈ സമയത്ത് അധികം സമരക്കാർ പന്തലിലുണ്ടായിരുന്നില്ല.

സമരപ്പന്തലിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും പൊലീസ് ലോറിയിൽ കയറ്റി കൊണ്ടുപോയി. ‘വാക്കുപാലിക്കാത്ത വി.ഡി. സതീശൻ’ എന്നെഴുതിയ ബോർഡും പൊലീസ് നീക്കം ചെയ്തു.